മനസ്സും ശരീരവും
ആത്മാവും നോമ്പിന്റെ വിശുദ്ധ വിചാരങ്ങളിലേക്കുണരുന്ന ദിനങ്ങളാണിനി ...50 നോമ്പ്
തുടങ്ങുന്നു ....
നോമ്പു എനിക്ക് എന്നോട് തന്നെ 'NO' പറയാനുള്ള അവസരമാണ് ..എന്റെ ഇഷ്ടങ്ങളോട് , താൽപ്പര്യങ്ങളോട്.. നിർബന്ധങ്ങളോട്....ചിലതൊക്കെ നന്മയാണെങ്കിലും ,
എല്ലാ നന്മകളും എനിക്ക് അനുവദനീയമല്ല എന്ന് എന്നെ പഠിപ്പിക്കുവാനുള്ള
ഒരു സമയം...എന്നെ തന്നെ ഒന്ന് 'Withdraw'
ചെയ്തു
ചിലതിൽ നിന്നൊക്കെ മാറ്റി നിർത്താനുള്ള ശ്രമം.
നോമ്പ് എനിക്ക് കുറച്ചുകൂടി ചിന്തിക്കാനും ചെലവ് ചുരുക്കാനുമുള്ള സമയമാണ്(പിശുക്കാനല്ല), എന്തിനൊക്കെ
വേണ്ടിയാണു ഞാൻ എന്റെ ഊർജവും സമയവും ചെലവാക്കുന്നത് എന്ന് ചിന്തിക്കാൻ, അത് ആവശ്യമാണോ എന്ന് തിരിച്ചറിയാൻ ...വേണ്ട തിരുത്തലുകളിലേ ക്കെത്താനുള്ള സമയം. നിലനിൽക്കുന്നത് ഏത്?, അല്പായുസ്സുള്ളതു ഏത്? എന്നുള്ള Discernment -ന്
എന്നെ സഹായിക്കുന്ന സമയം.
നോമ്പ് ജീവിതത്തിന്റെ
സഹനങ്ങളെയും ബുദ്ധിമുട്ടുകളെയും സങ്കടങ്ങളെയും സ്വീകരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണെനിക്ക് . എപ്പോഴും അനുഭവങ്ങൾ സമ്മാനിക്കുന്നത് സന്തോഷം
മാത്രമല്ല എങ്കിലും എല്ലാറ്റിനെയും
സന്തോഷകരമായി ഞാൻ സ്വീകരിക്കേണ്ടതുണ്ട് . എന്റെ
ഇഷ്ട്ടങ്ങൾക്കപ്പുറം, ദൈവത്തിന്റെ ഇഷ്ടങ്ങളിലേക്കു, അവിടുത്തെ നന്മളിലേക്കു
എന്നെ തന്നെ ഞാൻ നീക്കിനിർത്തേണ്ടതുണ്ട് . അതിനു എന്റെ ഭാഗത്തുനിന്നുള്ള
എളിയ ശ്രമം .(എന്തുമാത്രം വിജയിക്കാനാകും എന്ന് ചിന്തിക്കുന്നതിൽ
അർത്ഥമില്ലല്ലോ). സഹങ്ങളേറ്റെടുക്കാൻ മനസ്സിനെ
പഠിപ്പിക്കേണ്ടതുണ്ട് , അതിങ്ങനെ കൊച്ചു കൊച്ചു 'Abstinence'-ലൂടെയല്ലേ സാധ്യമാകൂ?!!
കുരിശ്ശിന്റെ വഴിയൊന്നു ധ്യാനിക്കുവാൻ
ശരീരത്തെയും മനസ്സിനേയും ശൂന്യമാക്കെണ്ടതുണ്ട് . അത്രയൊന്നും
എത്താനായില്ലെങ്കിലും അതിന്റെ ചെറു രുചി അറിയുന്നത് എന്തുകൊണ്ടും നല്ലതു തന്നെ.
മുറിച്ചു നൽകുന്ന ശരീരവും ചിന്തപ്പെടുന്ന
രക്തവുമാണ് ഉത്ഥാനത്തിലേക്കുള്ള മാർഗമെന്ന്
അവൻ കാണിച്ചു തന്നതിനാൽ ,
ഇനിയിപ്പോ ശരീരത്തിലും മനസ്സിലും
ആത്മാവിലും മുറിയാനും ചിന്താനും
ആഗ്രഹിക്കുകയെങ്കിലും ചെയ്യണ്ടേ??.....
അടക്കങ്ങളൊക്കെ (ഇന്ദ്രിയങ്ങളുടെ
നിഗ്രഹം എന്ന വലിയ വാക്ക്
പറയാതിരിക്കുന്നതാണ് ഉചിതം) ആത്മാവിന് ആഹാരമാണ് ... ഉള്ളിലേക്ക് , വീണ്ടും
ഉള്ളിലേക്ക് പ്രവേശിക്കുവാൻ ... ഭക്ഷണമായാലും, കാഴ്ചകളായാലും, ഇഷ്ടങ്ങളായാലും , അടക്കുന്നത്
ആത്മാവിനെ ഉണർത്തും എന്നതിൽ സംശയം വേണ്ട. മനസ്സിന്റെ ശക്തി കൂട്ടാനുള്ള മാർഗവും
അത് തന്നെ ....
ഇനി അത് കൊണ്ട് നോമ്പിന്റെ
വഴികളിലേക്കു തന്നെ നടക്കാം ...നെറ്റിയിൽ
ചാർത്തുന്ന ഭസ്മകുരിശ്ശ് , ശരീരത്തിന്
ഓടാമ്പലും മനസ്സിന് മുദ്രയും ആത്മാവിന്
ശോഭയുമാകട്ടെ ..
വിശുദ്ധമായ നോമ്പുദിനങ്ങൾ ....!!
No comments:
Post a Comment