Tuesday, May 31, 2016

കുഞ്ഞുങ്ങള്‍ക്കും ചിലത് പറയാനുണ്ട്...

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്ക്കും ചില കാര്യങ്ങള്നമ്മോട് പറയാനുണ്ട്...

ഞാന്ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്ഞാന്ജീവിതത്തില്ഒരു നിരാശയും നേരിടാന്ശക്തി നേടില്ല. ഞാന്ചിലപ്പോള്വാശിപിടിക്കും. ചിലപ്പോള്തറയില്കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേനിങ്ങള്ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്നിര്ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.
നിങ്ങള്ചിലപ്പോള്പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്ഒരു തീരുമാനമെടുത്താല്അതില്പിടിച്ചുനില്ക്കുക.
എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്പറഞ്ഞാല്ഞാന്അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്ശാസിക്കണമെന്ന് നിങ്ങള്തന്നെ തീരുമാനിക്കുക.
നിങ്ങള്എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്അത് പാലിക്കുക. അതുപോലെ ഞാന്എന്തെങ്കിലും തെറ്റ് ചെയ്താല്ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്ഞാന്വിചാരിക്കും തെറ്റു ചെയ്താല്ഒന്നും ചെയ്യില്ല. അത് ആവര്ത്തിക്കാം എന്ന്.
എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്ക്ക് അറിയാന്പാടില്ലേഞാന്മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്തെളിയിക്കേണ്ട ആവശ്യമുണ്ടോ?

ഞാന്വളര്ന്നുവരുമ്പോള്എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്ചോദിക്കേണ്ടിവരും.

എന്റെ കൂട്ടുകാരുടെ മുന്നില്വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നുഎന്റെ തെറ്റു തിരുത്താന്എന്നെ പഠിപ്പിക്കുകമറ്റുള്ളവരുടെ മുന്നില്വെച്ചല്ല ഞാന്തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്മറ്റുള്ള കുട്ടികള്ക്ക് ആസ്വദിക്കാന്ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്കണം?

തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ലനിങ്ങള്ഉള്പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്ദം കൂട്ടുന്നു. ഉച്ചത്തില്വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്വേറെ വഴിയില്ലേനിങ്ങള്ഒച്ചയെടുത്താല്ഞാന്വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാംഒരു തെറ്റുമില്ലെന്ന്. നിങ്ങള്ചെയ്യുന്നത് ഞാന്ആവര്ത്തിച്ചാല്തെറ്റുണ്ടോ?എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.

എന്റെ മുന്നില്മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്നിങ്ങളെ മറ്റുള്ളവര്വിളിച്ചാല്‍ 'അച്ഛനില്ലപുറത്തുപോയിഎന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്നിങ്ങളെപ്പറ്റി എന്റെ മനസ്സില്സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്നിങ്ങള്തന്നെ ഇടയാക്കരുത്.

ചിലപ്പോള്സ്കൂളില്പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്വരാനോ ചില അടവുകള്ഞാന്പ്രയോഗിക്കുന്നത് നിങ്ങളില്നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്ഓഫീസില്‍ 'വയറുവേദന', 'പനിഎന്നു കാരണം പറഞ്ഞ് വീട്ടില്ക്രിക്കറ്റ് ഫൈനല്കണ്ടിരിക്കുമ്പോള്നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്എനിക്കും ചെയ്യാമെന്നാണ്.

നിങ്ങള്ചിലപ്പോള്തെറ്റു ചെയ്യുമ്പോള്അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്തെറ്റു ചെയ്യുമ്പോള്ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.

ഞങ്ങള്കുട്ടികള്ചില കുസൃതികള്കാണിക്കും. അത് നിങ്ങള്ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്കുട്ടികള്ക്കും വലിയവര്ക്കും എന്താണ് വ്യത്യാസം?

15-16
 വയസ്സാകുമ്പോള്ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്നിന്ന് ഞാന്നല്ല മാര്ഗത്തില്പോകാന്ഇത് സഹായിക്കും. ഞാന്എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോസ്നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.
നിങ്ങള്എന്റെ മുന്നില്വഴക്കുണ്ടാക്കാതിരിക്കുക. ഞാന്ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്ഷനില്ലാതെയും ജീവിക്കാന്അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്നിങ്ങള്തമ്മില്ഒരു വഴക്ക്എനിക്ക് വയ്യ.
എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്ഒന്നാമനാകാന്പറ്റുമോജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്പഠിപ്പിക്കുക. ജീവിതത്തില്ജയപരാജയങ്ങള്ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്എപ്പോഴെങ്കിലും തോറ്റാല്എന്നില്കുറ്റബോധവും നിരാശയും പതിന്മടങ്ങാകും

Sunday, May 8, 2016

അമ്മമാർക്ക് പ്രണാമം !!!

അമ്മമാർക്ക്  പ്രണാമം !!!

ഇന്നു  അമ്മ ദിനം ....

 ചിതറിയ ചിന്തകളിൽ പ്പോലും അമ്മ യ്ക്ക് ഒരു മുഖം മാത്രം... സ്നേഹം ..
അമ്മ സ്നേഹമാണ്, നൽകലാണ് , ക്ഷമയാണ്, സഹന മാണ് ........നന്മയാണ്..

അപ്പോൾ അമ്മ യകുവാൻ ഒരു കുഞ്ഞിനു ജന്മം നല്കേണ്ടതില്ല എന്ന് തന്നെ...
 ചുറ്റിനും ഒരുപാടു ""അമ്മമാർ "".. ഈ  കരുതലുള്ളവ രും ..ചേ ർത്തുപിടി ക്കുന്നവരു മൊക്കെയാ യി ....

അച്ഛന്മാരും  ചിലപ്പോൾ അമ്മ തന്നെ ... ചേട്ടന്മാരും ചേച്ചിമാരും..... കൂട്ടുകാരും..
എന്തിനു ഇന്നലെ കണ്ട  ആ അപരിചിതൻ പോലും.... വഴിവക്കിലെ കടയിൽ  നിന്ന് ഭക്ഷണം  വാങ്ങി ആ വല്യമ്മയ്ക്ക്  കൊടുത്ത ആളുതന്നെ (അപ്പോൾ അയാൾ അമ്മയും ആ അമ്മ കുഞ്ഞുമായിരുന്നല്ലോ )..
എന്നിട്ടും ഡാകിനി അമ്മൂമ്മ മാരെ പോലെ ചില അമ്മ ജന്മകൾ (അത് വിടാം )

മനസ്സില് തങ്ങി നില്ക്കുന്ന അമ്മ രൂപങ്ങളിൽ മുന്പിലുള്ളത് മുറിവേറ്റു ചോരയിൽ കുളിച്ച മകന്റെ ജീവനറ്റ ശരിരം മടിയിൽ ഏറ്റുവാങ്ങിയ അമ്മയുടെ രൂപം തന്നെ ... കഴിഞ്ഞ ദിവസം ന്യൂസ്‌ പേപ്പറിന്റെ ഫ്രണ്ട്  പേജിൽ തന്നെ ആ രൂപം വീ ണ്ടും  കണ്ടു  പെരുംബാ വൂരിലെ  താലൂക്ക് ആശുപത്രിയിൽ നിന്നാണെന്ന് മാത്രം .. മറ്റൊരു പിയാത്ത ....
അമ്മേ , മാപ്പ് .

ഏറ്റവും ഒടുവിൽ,  ഏറ്റം നല്ല അമ്മ ആരെന്നു ചോദിച്ചാൽ ...... അത് എന്റെ അമ്മ തന്നെ. (
നിനക്ക് നിന്റെ അമ്മയും അല്ലേ???)

പ്രണാമം എല്ലാ അമ്മമാർക്കും !!!

 ഞങ്ങളെ ഞങ്ങളാ ക്കിയതിനു ....( അല്ലാ  ഞങ്ങൾ നിങ്ങൾ തന്നെ ആണല്ലോ )!

Sunday, May 1, 2016

രൻജിത്തച്ച ന്റെ ചിന്തകൾ 
തെക്കേ അമേരിക്കയിൽ ചില ആദിവാസി വർഗങ്ങളിൽ പെട്ട ചിലര്
കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്.
നമ്മുടെ തേങ്ങായേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇടും. അതിന്റെ ഉള്ളിൽ ഉള്ളതെല്ലാം തുരന്നു പൊള്ളയാക്കും. അതില് കുറെ അണ്ടിപരിപ്പ് പോലുള്ള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും.
നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ.
അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്റെ കടഭാഗത്തായി കെട്ടി വയ്ക്കുകയോ,ചെറിയ മരപ്പൂൾ ഉപയോഗിച്ച് തടിയിൽ അടിച്ചു ഉറപ്പിക്കുകയോ ചെയ്യൂം.
അത്രയേ ഒള്ളൂ കെണി!!!
ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ വരും.മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. വളരെ തിങ്ങി ഞെരിഞ്ഞേ കൈ അകത്തോട്ടു കടക്കുകയുള്ളൂ. ഉള്ളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാതെ ആവും.കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം.,പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.പക്ഷെ കയ്യിൽ ഉള്ള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയില്ല.
കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആ മനുഷ്യര്ക്ക് അറിയാം..
അവര് ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.തലക്ക് അടികൊണ്ട് ചാവുന്നതിന്റെ തൊട്ടു മുന്പുള്ള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുള്ള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു!!!
പാവം! മണ്ടൻ കുരങ്ങൻ അല്ലേ ???
ആ കുരങ്ങൻ മരമണ്ടൻ ആണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.
ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ!!!
ആ കുരങ്ങനെക്കാൾ വിഡ്ഢികളായ നമ്മള്,
നശ്വരമായ ഈ ലോകത്തിന്റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്!!! നമ്മുടെ സമ്പത്ത്, ദുരഭിമാനം, കുടുംബമഹിമ,വിദ്വേഷങ്ങൾ,ജാതിമത ചിന്തകള് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ!
തലയ്ക്കു അടി കൊള്ളുമ്പോ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചുരുട്ടിപിടിച്ച കൈ നിവർത്താൻ നമ്മള് തയ്യാറാവാത്തിടത്തോളം കാലം , എത്ര ഉറക്കെ ദൈവത്തെ വിളിച്ചു കരഞ്ഞാലും കാര്യമില്ല.
സ്വന്തം ജീവനെ പോലും ആവശ്യാനുസരണം പിടിച്ചുനിറുത്താനോ,
ഒരു നിമിഷത്തെ പോലും നിയന്ത്രിക്കാനോ കഴിയാത്ത നിസ്സരൻമാര് ആയ നമ്മള്,നമ്മുടെകയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാൻ തയ്യാറാവണം.
ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സ്വന്തം കൈ നിവർത്താതെ ദൈവത്തെ വിളിച്ചു കരഞ്ഞിട്ട് പിന്നീട് ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറാവുന്ന നമ്മള് അല്ലേ ശരിക്കും വിഡ്ഢികൾ..?
Renjthhachante Chinthakal
ഒരാൾ എയർ പോർട്ടിൽ ചെന്നു, അയാളെ നമുക്ക് സൌകര്യത്തിനു വേണ്ടി അജോയ് എന്ന് തന്നെ വിളിക്കാം, നല്ല വിശപ്പുള്ളതിനാൽ അജോയ് നേരെ ചെന്ന് ഒരു പാക്കറ്റ് കുക്കീസ്‌ വാങ്ങി, ട്രാവൽ ബാഗിൽ വെച്ചു, പിന്നെ ഇരിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു.അങ്ങനെ ഒരു മൂലയിൽ ഒരാൾ മാത്രം ഇരിക്കുന്ന ഒരു സ്ഥലത്ത് പോയി അജോയ് ഇരുന്നു ,ബാഗ്‌ താഴെ വെച്ചു പോയി മുഖം കഴുകി ,പിന്നെ ട്രാവൽ ബാഗിൽ നിന്നും കുക്കീസ്‌ എടുത്തു മടിയിൽ വെച്ചു തുറന്നു
അപ്പോൾ അടുത്തിരുന്ന ആൾ ഒരു വല്ലാത്ത നോട്ടം നോക്കി,ആദ്യം കുക്കീസിൽ പിന്നെ അജോയ് ടെ മുഖത്തും ,അങ്ങനെ മാറി മാറി നോക്കിയ ശേഷം ഒരു മടിയോ ജാള്യതയോ കൂടാതെ അയാൾ ആ പാക്കറ്റിൽ നിന്നും ഒരു കുക്കീസ്‌ എടുത്തു കഴിച്ചു,അജോയ് ഞെട്ടി,എന്താണിത്? വെള്ളരിക്കാ പട്ടണമോ?വേറെ ആൾ കാശ് കൊടുത്ത സാധനം ഒരു ഉളുപ്പും ഇല്ലാതെ എടുത്തു കഴിക്കുന്നു,ആരെയും വെറുപ്പിക്കാൻ പറ്റാത്ത സ്വഭാവം ആയതിനാൽ അജോയ് ഒന്നും മിണ്ടിയില്ല, എന്നാൽ അയാൾ അത് കൊണ്ട് നിറുത്തിയോ ,ഇല്ല. അജോയ് ഓരോ കുക്കീസ്‌ എടുക്കുമ്പോഴും മത്സരമെന്നോണം അയാളും ഓരോന്ന് എടുത്തു കൊണ്ടിരുന്നു,
നാണമില്ലാത്ത ഇയാളെ എന്ത് പേരിട്ടു വിളിക്കണം,നാളെ ഇയാളെ പറ്റി എന്ത് പോസ്റ്റ്‌ ഇടണം എന്നൊക്കെയുള്ള ആലോചനയിൽ അജോയ് ഇരുന്നു, വൃത്തി കെട്ടവൻ , അപ്പോൾ ആണ് കുക്കീസ്‌ ബോക്സിൽ ഒരെണ്ണം മാത്രം അവശേഷിച്ചത് ,അജോയ് അത് എടുക്കും മുൻപ് നാണം കേട്ട ആ മനുഷ്യൻ അതും എടുത്തു,പക്ഷെ എന്തോ കനിവ് കാണിക്കുമ്പോലെ അത് അയാൾ രണ്ടായി പൊട്ടിച്ച് ഒരു കഷണം അജോയ്ക്ക് കൊടുത്തു,ഹോ അത്രയും ആശ്വാസം,
അതും കൂടി കഴിച്ച ഉടനെ അയാൾ എണീറ്റ്‌ ഒരക്ഷരം പോലും പറയാതെ അയാളുടെ ബാഗും എടുത്തു ഒറ്റപ്പോക്ക്‌ ,എന്തൊരു മനുഷ്യനാണപ്പാ ,അജോയ് ആ വാശിയിൽ പോയി ഒരു പാക്കറ്റ് കുക്കീസ്‌ കൂടി വാങ്ങി കൊണ്ട് വന്നു , പിന്നെ വെറുതെ ഒന്ന് ട്രാവൽ ബാഗിൽ നോക്കിയപ്പോൾ ആണ് കാണുന്നത് ആദ്യം വാങ്ങി വെച്ച കുക്കീസ്‌ പാക്കറ്റ് അത് പോലെ അതിൽ ഇരിപ്പുണ്ട്,
അപ്പോൾ സ്വന്തം ബാഗ് ആണെന്ന് കരുതി തൊട്ടടുത്തിരുന്ന അയാളുടെ ബാഗിൽ അയാൾ വാങ്ങി വെച്ചിരുന്ന കുക്കീസ്‌ പാക്കറ്റ് ആണ് ആദ്യം അജോയ് എടുത്തു തുറന്നതും കഴിച്ചതും,
ഇപ്പോൾ നിങ്ങൾ അയാളെ പറ്റി എന്ത് വിചാരിക്കും, മഹാനായ മനുഷ്യൻ,ദയാലു, പാവം, ഇത് വരെ എന്തൊക്കെ അയാളെ പറ്റി ചിന്തിച്ചോ അതിനെല്ലാം എതിര് ,അല്ലെ?
ഇതാണ് ,പ്രോഫൌണ്ട് പാരടൈം ഷിഫ്റ്റ്‌ , ഒരേ സംഭവം നിങ്ങൾ ഇപ്പോൾ വേറെയൊരു ആംഗിളിൽ കൂടി കാണാൻ തുടങ്ങി, അതോടെ ഏറ്റവും വൃത്തികെട്ട ആൾ, ഏറ്റവും നല്ലവൻ ആയി മാറി, ഒരുപക്ഷെ മറ്റേ കുക്കീസ്‌ പാക്കറ്റ് നിങ്ങൾ കണ്ടില്ലായിരുന്നുവെങ്കിലോ, എങ്കിൽ ആ അഭിപ്രായം അങ്ങനെ തന്നെ നിന്നേനെ, ഒന്നാലോചിച്ചു നോക്കൂ, ലോകത്ത് നമ്മൾ അനുഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉണ്ടാവും ഇത്തരം കാണാത്ത ചില ആംഗിളുകൾ, മറ്റൊരു വശം,അങ്ങനെ ഒരു വശത്ത് നിന്ന് കൂടി കാര്യങ്ങളെ നോക്കിക്കാണുന്നത് നമ്മുടെ ഒരുപാടു മുൻ ധാരണകളെ മാറ്റാനും അത് വഴി വിഷമങ്ങൾ,പരാതികൾ, സങ്കടങ്ങൾ ,എല്ലാം മാറ്റാനും ഉപകരിക്കും
ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂന്നു വശങ്ങൾ ഉണ്ട്, എന്റെ വശം, നിന്റെ വശം,യാഥാർത്ഥ വശം,
നിന്റെ വശവും ,യഥാർത്ഥ വശവും മനസിലാക്കാൻ ഞാൻ ആദ്യം എന്റെ വശത്ത് നിന്നും മാറി ചിന്തിക്കണം എന്ന് മാത്രം ,അങ്ങനെ മാറാൻ തുടങ്ങിയാൽ ജീവിതം സുഗമവും സന്തോഷം നിറഞ്ഞതും ആവും എന്ന് ഗുണ പാഠം😍😁