Sunday, February 26, 2017

മനസ്സും  ശരീരവും  ആത്മാവും  നോമ്പിന്റെ  വിശുദ്ധ വിചാരങ്ങളിലേക്കുണരുന്ന  ദിനങ്ങളാണിനി ...50  നോമ്പ്  തുടങ്ങുന്നു ....

നോമ്പു എനിക്ക് എന്നോട് തന്നെ 'NO'  പറയാനുള്ള  അവസരമാണ് ..എന്റെ ഇഷ്ടങ്ങളോട് , താൽപ്പര്യങ്ങളോട്.. നിർബന്ധങ്ങളോട്....ചിലതൊക്കെ നന്മയാണെങ്കിലും , എല്ലാ നന്മകളും എനിക്ക് അനുവദനീയമല്ല എന്ന് എന്നെ പഠിപ്പിക്കുവാനുള്ള ഒരു സമയം...എന്നെ തന്നെ ഒന്ന് 'Withdraw'   ചെയ്തു  ചിലതിൽ നിന്നൊക്കെ മാറ്റി നിർത്താനുള്ള ശ്രമം.
നോമ്പ് എനിക്ക് കുറച്ചുകൂടി  ചിന്തിക്കാനും ചെലവ് ചുരുക്കാനുമുള്ള  സമയമാണ്(പിശുക്കാനല്ല), എന്തിനൊക്കെ വേണ്ടിയാണു ഞാൻ എന്റെ ഊർജവും സമയവും ചെലവാക്കുന്നത് എന്ന് ചിന്തിക്കാൻ, അത് ആവശ്യമാണോ എന്ന് തിരിച്ചറിയാൻ ...വേണ്ട  തിരുത്തലുകളിലേ ക്കെത്താനുള്ള  സമയം. നിലനിൽക്കുന്നത് ഏത്?, അല്പായുസ്സുള്ളതു ഏത്? എന്നുള്ള  Discernment -ന് എന്നെ സഹായിക്കുന്ന സമയം.
നോമ്പ്  ജീവിതത്തിന്റെ  സഹനങ്ങളെയും ബുദ്ധിമുട്ടുകളെയും സങ്കടങ്ങളെയും  സ്വീകരിക്കാനുള്ള  ഒരുക്കത്തിന്റെ ഭാഗമാണെനിക്ക് . എപ്പോഴും  അനുഭവങ്ങൾ സമ്മാനിക്കുന്നത് സന്തോഷം മാത്രമല്ല  എങ്കിലും എല്ലാറ്റിനെയും സന്തോഷകരമായി ഞാൻ സ്വീകരിക്കേണ്ടതുണ്ട് . എന്റെ  ഇഷ്ട്ടങ്ങൾക്കപ്പുറം, ദൈവത്തിന്റെ ഇഷ്ടങ്ങളിലേക്കു, അവിടുത്തെ നന്മളിലേക്കു  എന്നെ തന്നെ ഞാൻ നീക്കിനിർത്തേണ്ടതുണ്ട് . അതിനു എന്റെ ഭാഗത്തുനിന്നുള്ള എളിയ ശ്രമം .(എന്തുമാത്രം വിജയിക്കാനാകും എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ലല്ലോ). സഹങ്ങളേറ്റെടുക്കാൻ  മനസ്സിനെ പഠിപ്പിക്കേണ്ടതുണ്ട് , അതിങ്ങനെ കൊച്ചു കൊച്ചു 'Abstinence'-ലൂടെയല്ലേ സാധ്യമാകൂ?!!
കുരിശ്ശിന്റെ വഴിയൊന്നു ധ്യാനിക്കുവാൻ ശരീരത്തെയും  മനസ്സിനേയും  ശൂന്യമാക്കെണ്ടതുണ്ട് . അത്രയൊന്നും എത്താനായില്ലെങ്കിലും  അതിന്റെ ചെറു രുചി  അറിയുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. മുറിച്ചു നൽകുന്ന  ശരീരവും ചിന്തപ്പെടുന്ന രക്തവുമാണ്  ഉത്ഥാനത്തിലേക്കുള്ള  മാർഗമെന്ന്  അവൻ കാണിച്ചു തന്നതിനാൽ , ഇനിയിപ്പോ ശരീരത്തിലും  മനസ്സിലും  ആത്മാവിലും  മുറിയാനും ചിന്താനും ആഗ്രഹിക്കുകയെങ്കിലും  ചെയ്യണ്ടേ??.....
അടക്കങ്ങളൊക്കെ (ഇന്ദ്രിയങ്ങളുടെ നിഗ്രഹം എന്ന വലിയ വാക്ക്  പറയാതിരിക്കുന്നതാണ് ഉചിതം) ആത്മാവിന് ആഹാരമാണ് ... ഉള്ളിലേക്ക് , വീണ്ടും ഉള്ളിലേക്ക് പ്രവേശിക്കുവാൻ ... ഭക്ഷണമായാലും, കാഴ്ചകളായാലും, ഇഷ്ടങ്ങളായാലും , അടക്കുന്നത് ആത്മാവിനെ ഉണർത്തും എന്നതിൽ സംശയം വേണ്ട. മനസ്സിന്റെ ശക്തി കൂട്ടാനുള്ള മാർഗവും അത് തന്നെ ....
ഇനി അത് കൊണ്ട് നോമ്പിന്റെ വഴികളിലേക്കു  തന്നെ നടക്കാം ...നെറ്റിയിൽ ചാർത്തുന്ന  ഭസ്മകുരിശ്ശ്‌ , ശരീരത്തിന് ഓടാമ്പലും മനസ്സിന്  മുദ്രയും ആത്മാവിന് ശോഭയുമാകട്ടെ ..

വിശുദ്ധമായ നോമ്പുദിനങ്ങൾ ....!!

Sunday, October 9, 2016

Pope Francis on Peace
“The time has come for religious leaders to cooperate more effectively in the work of healing wounds, resolving conflicts and pursuing peace. Peace is the sure sign of a commitment to the cause of God. Religious leaders are called to be men and women of peace. They are capable of fostering the culture of encounter and peace, when other options fail or falter. We must be peacemakers, and our communities must be schools of respect and dialogue with those of other ethnic or religious groups, places where we learn to overcome tensions, foster just and peaceful relations between peoples and social groups, and build a better future for coming generations.” 
– Pope Francis, Message of the Holy Father to the International Peace Meeting organized by the Community of Sant'Egidio, Aug. 26, 2014
Pope Francis On Peace
“The time has come for religious leaders to cooperate more effectively in the work of healing wounds, resolving conflicts and pursuing peace. Peace is the sure sign of a commitment to the cause of God. Religious leaders are called to be men and women of peace. They are capable of fostering the culture of encounter and peace, when other options fail or falter. We must be peacemakers, and our communities must be schools of respect and dialogue with those of other ethnic or religious groups, places where we learn to overcome tensions, foster just and peaceful relations between peoples and social groups, and build a better future for coming generations.” 
– Pope Francis, Message of the Holy Father to the International Peace Meeting organized by the Community of Sant'Egidio, Aug. 26, 2014

Saturday, June 18, 2016

വായന യ്ക്കായി  ഒരു  വാരം ... വായിക്കാൻ  മറന്നു പോകുന്നവർക്കായി പ്രത്യേകിച്ചും ..

വായനയെ ക്കുറിച്ചു  ഏറെ കാര്യമാത്ര പ്രസക്തമായി പറഞ്ഞിരിക്കുന്നത്  ചാവറപിതാവാണ് : വായനയുടെ ലോകം അറിവിന്റെ ലോകമാണെന്നു കാട്ടിത്തന്നവൻ ... വായന പലതരമുണ്ട് എന്നാണ് പിതാവ് പറയുന്നത് : കൗതുകത്തിന്നായിട്ടും  അറിവിനായിട്ടും  ജ്ഞാനം ലഭിക്കുന്നതിനായിട്ടും വായനയുണ്ടെന്നു.. നല്ല പുസ്തകങ്ങൾ  മറ്റുള്ളവരും വായിക്കണം എന്നു നിർബന്ധം  പിടിച്ചതിനാൽ  പുസ്തകങ്ങൾ തർജ്ജമ  ചെയ്യാനും പകർത്തിയെഴുതാനും  കഷ്ട്ടപ്പെട്ടവൻ .. ഒരു നല്ല പുസ്തകം കണ്ടെത്തി തന്റെ ആത്‌മീയ  മക്കൾക്ക്‌ കൊടുത്തിരുന്നത് തള്ളക്കോഴി തന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കണ്ടെത്തി  കൊടുക്കുന്ന അതേ തീക്ഷണതയോടെയെന്നൊക്കെ വായിക്കുമ്പോൾ ആ പിതാവിന്റെ ഔന്യത്യം എത്രമാത്രമെന്നു മനസ്സാ  നമിച്ചു പോകുന്നു ... വീട്ടിൽ നല്ല പുസ്തകങ്ങളുടെ ഒരു കളക്ഷൻ ഉണ്ടാകണമെന്ന്  ചാവരുളിൽ  .. ഒപ്പം ചീത്തപുസ്തകം  വീട്ടിൽ സൂക്ഷിക്കുന്നത്  വൈക്കോലിൽ തീ  സൂക്ഷിക്കുന്നത് പോലെയെന്നും....
ഈ വായനവാരത്തിൽ നല്ല പുസ്തകങ്ങൾ നമ്മുടെ കൂട്ടുകാരാകട്ടെ ..
(മാതാപിതാക്കൾ കുട്ടികൾക്ക് വായന പരിചയ പെടുത്തിയിരുന്നെങ്കിൽ .. നമ്മുടെ വീടുകളിലൊക്കെ നല്ല പുസ്തകങ്ങളുടെ ഒരു ഷെൽഫ് ഉണ്ടായിരുന്നെങ്കിൽ ...സമ്മാനങ്ങളൊക്കെ നല്ല പുസ്തകങ്ങളാക്കാൻ എല്ലാവർക്കും തോന്നിയിരുന്നെങ്കിൽ ... ആഗ്രഹങ്ങളാണ് .... ആഗ്രഹിക്കാലോ ..)

വായന ഇല്ലാത്ത  ഒരു ദിവസം പോലും ഉണ്ടാവരുതെന്നു പ്രതിജ്ഞ  എടുക്കുന്നത് ഇനിയെങ്കിലും നല്ലതായിക്കും .

Tuesday, May 31, 2016

കുഞ്ഞുങ്ങള്‍ക്കും ചിലത് പറയാനുണ്ട്...

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്ക്കും ചില കാര്യങ്ങള്നമ്മോട് പറയാനുണ്ട്...

ഞാന്ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്ഞാന്ജീവിതത്തില്ഒരു നിരാശയും നേരിടാന്ശക്തി നേടില്ല. ഞാന്ചിലപ്പോള്വാശിപിടിക്കും. ചിലപ്പോള്തറയില്കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേനിങ്ങള്ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്നിര്ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.
നിങ്ങള്ചിലപ്പോള്പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്ഒരു തീരുമാനമെടുത്താല്അതില്പിടിച്ചുനില്ക്കുക.
എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്പറഞ്ഞാല്ഞാന്അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്ശാസിക്കണമെന്ന് നിങ്ങള്തന്നെ തീരുമാനിക്കുക.
നിങ്ങള്എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്അത് പാലിക്കുക. അതുപോലെ ഞാന്എന്തെങ്കിലും തെറ്റ് ചെയ്താല്ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്ഞാന്വിചാരിക്കും തെറ്റു ചെയ്താല്ഒന്നും ചെയ്യില്ല. അത് ആവര്ത്തിക്കാം എന്ന്.
എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്ക്ക് അറിയാന്പാടില്ലേഞാന്മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്തെളിയിക്കേണ്ട ആവശ്യമുണ്ടോ?

ഞാന്വളര്ന്നുവരുമ്പോള്എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്ചോദിക്കേണ്ടിവരും.

എന്റെ കൂട്ടുകാരുടെ മുന്നില്വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നുഎന്റെ തെറ്റു തിരുത്താന്എന്നെ പഠിപ്പിക്കുകമറ്റുള്ളവരുടെ മുന്നില്വെച്ചല്ല ഞാന്തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്മറ്റുള്ള കുട്ടികള്ക്ക് ആസ്വദിക്കാന്ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്കണം?

തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ലനിങ്ങള്ഉള്പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്ദം കൂട്ടുന്നു. ഉച്ചത്തില്വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്വേറെ വഴിയില്ലേനിങ്ങള്ഒച്ചയെടുത്താല്ഞാന്വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാംഒരു തെറ്റുമില്ലെന്ന്. നിങ്ങള്ചെയ്യുന്നത് ഞാന്ആവര്ത്തിച്ചാല്തെറ്റുണ്ടോ?എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.

എന്റെ മുന്നില്മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്നിങ്ങളെ മറ്റുള്ളവര്വിളിച്ചാല്‍ 'അച്ഛനില്ലപുറത്തുപോയിഎന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്നിങ്ങളെപ്പറ്റി എന്റെ മനസ്സില്സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്നിങ്ങള്തന്നെ ഇടയാക്കരുത്.

ചിലപ്പോള്സ്കൂളില്പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്വരാനോ ചില അടവുകള്ഞാന്പ്രയോഗിക്കുന്നത് നിങ്ങളില്നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്ഓഫീസില്‍ 'വയറുവേദന', 'പനിഎന്നു കാരണം പറഞ്ഞ് വീട്ടില്ക്രിക്കറ്റ് ഫൈനല്കണ്ടിരിക്കുമ്പോള്നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്എനിക്കും ചെയ്യാമെന്നാണ്.

നിങ്ങള്ചിലപ്പോള്തെറ്റു ചെയ്യുമ്പോള്അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്തെറ്റു ചെയ്യുമ്പോള്ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.

ഞങ്ങള്കുട്ടികള്ചില കുസൃതികള്കാണിക്കും. അത് നിങ്ങള്ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്കുട്ടികള്ക്കും വലിയവര്ക്കും എന്താണ് വ്യത്യാസം?

15-16
 വയസ്സാകുമ്പോള്ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്നിന്ന് ഞാന്നല്ല മാര്ഗത്തില്പോകാന്ഇത് സഹായിക്കും. ഞാന്എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോസ്നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.
നിങ്ങള്എന്റെ മുന്നില്വഴക്കുണ്ടാക്കാതിരിക്കുക. ഞാന്ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്ഷനില്ലാതെയും ജീവിക്കാന്അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്നിങ്ങള്തമ്മില്ഒരു വഴക്ക്എനിക്ക് വയ്യ.
എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്ഒന്നാമനാകാന്പറ്റുമോജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്പഠിപ്പിക്കുക. ജീവിതത്തില്ജയപരാജയങ്ങള്ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്എപ്പോഴെങ്കിലും തോറ്റാല്എന്നില്കുറ്റബോധവും നിരാശയും പതിന്മടങ്ങാകും

Sunday, May 8, 2016

അമ്മമാർക്ക് പ്രണാമം !!!

അമ്മമാർക്ക്  പ്രണാമം !!!

ഇന്നു  അമ്മ ദിനം ....

 ചിതറിയ ചിന്തകളിൽ പ്പോലും അമ്മ യ്ക്ക് ഒരു മുഖം മാത്രം... സ്നേഹം ..
അമ്മ സ്നേഹമാണ്, നൽകലാണ് , ക്ഷമയാണ്, സഹന മാണ് ........നന്മയാണ്..

അപ്പോൾ അമ്മ യകുവാൻ ഒരു കുഞ്ഞിനു ജന്മം നല്കേണ്ടതില്ല എന്ന് തന്നെ...
 ചുറ്റിനും ഒരുപാടു ""അമ്മമാർ "".. ഈ  കരുതലുള്ളവ രും ..ചേ ർത്തുപിടി ക്കുന്നവരു മൊക്കെയാ യി ....

അച്ഛന്മാരും  ചിലപ്പോൾ അമ്മ തന്നെ ... ചേട്ടന്മാരും ചേച്ചിമാരും..... കൂട്ടുകാരും..
എന്തിനു ഇന്നലെ കണ്ട  ആ അപരിചിതൻ പോലും.... വഴിവക്കിലെ കടയിൽ  നിന്ന് ഭക്ഷണം  വാങ്ങി ആ വല്യമ്മയ്ക്ക്  കൊടുത്ത ആളുതന്നെ (അപ്പോൾ അയാൾ അമ്മയും ആ അമ്മ കുഞ്ഞുമായിരുന്നല്ലോ )..
എന്നിട്ടും ഡാകിനി അമ്മൂമ്മ മാരെ പോലെ ചില അമ്മ ജന്മകൾ (അത് വിടാം )

മനസ്സില് തങ്ങി നില്ക്കുന്ന അമ്മ രൂപങ്ങളിൽ മുന്പിലുള്ളത് മുറിവേറ്റു ചോരയിൽ കുളിച്ച മകന്റെ ജീവനറ്റ ശരിരം മടിയിൽ ഏറ്റുവാങ്ങിയ അമ്മയുടെ രൂപം തന്നെ ... കഴിഞ്ഞ ദിവസം ന്യൂസ്‌ പേപ്പറിന്റെ ഫ്രണ്ട്  പേജിൽ തന്നെ ആ രൂപം വീ ണ്ടും  കണ്ടു  പെരുംബാ വൂരിലെ  താലൂക്ക് ആശുപത്രിയിൽ നിന്നാണെന്ന് മാത്രം .. മറ്റൊരു പിയാത്ത ....
അമ്മേ , മാപ്പ് .

ഏറ്റവും ഒടുവിൽ,  ഏറ്റം നല്ല അമ്മ ആരെന്നു ചോദിച്ചാൽ ...... അത് എന്റെ അമ്മ തന്നെ. (
നിനക്ക് നിന്റെ അമ്മയും അല്ലേ???)

പ്രണാമം എല്ലാ അമ്മമാർക്കും !!!

 ഞങ്ങളെ ഞങ്ങളാ ക്കിയതിനു ....( അല്ലാ  ഞങ്ങൾ നിങ്ങൾ തന്നെ ആണല്ലോ )!

Sunday, May 1, 2016

രൻജിത്തച്ച ന്റെ ചിന്തകൾ 
തെക്കേ അമേരിക്കയിൽ ചില ആദിവാസി വർഗങ്ങളിൽ പെട്ട ചിലര്
കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്.
നമ്മുടെ തേങ്ങായേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇടും. അതിന്റെ ഉള്ളിൽ ഉള്ളതെല്ലാം തുരന്നു പൊള്ളയാക്കും. അതില് കുറെ അണ്ടിപരിപ്പ് പോലുള്ള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും.
നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ.
അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്റെ കടഭാഗത്തായി കെട്ടി വയ്ക്കുകയോ,ചെറിയ മരപ്പൂൾ ഉപയോഗിച്ച് തടിയിൽ അടിച്ചു ഉറപ്പിക്കുകയോ ചെയ്യൂം.
അത്രയേ ഒള്ളൂ കെണി!!!
ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ വരും.മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. വളരെ തിങ്ങി ഞെരിഞ്ഞേ കൈ അകത്തോട്ടു കടക്കുകയുള്ളൂ. ഉള്ളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാതെ ആവും.കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം.,പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.പക്ഷെ കയ്യിൽ ഉള്ള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയില്ല.
കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആ മനുഷ്യര്ക്ക് അറിയാം..
അവര് ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.തലക്ക് അടികൊണ്ട് ചാവുന്നതിന്റെ തൊട്ടു മുന്പുള്ള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുള്ള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു!!!
പാവം! മണ്ടൻ കുരങ്ങൻ അല്ലേ ???
ആ കുരങ്ങൻ മരമണ്ടൻ ആണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.
ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ!!!
ആ കുരങ്ങനെക്കാൾ വിഡ്ഢികളായ നമ്മള്,
നശ്വരമായ ഈ ലോകത്തിന്റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്!!! നമ്മുടെ സമ്പത്ത്, ദുരഭിമാനം, കുടുംബമഹിമ,വിദ്വേഷങ്ങൾ,ജാതിമത ചിന്തകള് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ!
തലയ്ക്കു അടി കൊള്ളുമ്പോ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചുരുട്ടിപിടിച്ച കൈ നിവർത്താൻ നമ്മള് തയ്യാറാവാത്തിടത്തോളം കാലം , എത്ര ഉറക്കെ ദൈവത്തെ വിളിച്ചു കരഞ്ഞാലും കാര്യമില്ല.
സ്വന്തം ജീവനെ പോലും ആവശ്യാനുസരണം പിടിച്ചുനിറുത്താനോ,
ഒരു നിമിഷത്തെ പോലും നിയന്ത്രിക്കാനോ കഴിയാത്ത നിസ്സരൻമാര് ആയ നമ്മള്,നമ്മുടെകയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാൻ തയ്യാറാവണം.
ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സ്വന്തം കൈ നിവർത്താതെ ദൈവത്തെ വിളിച്ചു കരഞ്ഞിട്ട് പിന്നീട് ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറാവുന്ന നമ്മള് അല്ലേ ശരിക്കും വിഡ്ഢികൾ..?